സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് കെഎസ്ഇബിയുടെ അറിയിപ്പ്.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക വേണ്ടെന്ന് കെ.എസ്.ഇ.ബി . ‘ചെറിയ ചില ജലസംഭരണികള്‍ തുറന്നിട്ടുണ്ടെങ്കിലും അതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. പ്രധാന അണക്കെട്ടുകള്‍ തുറന്നുവിടേണ്ട സാഹചര്യമില്ല.

ഇടുക്കിയില്‍ 79.86 ശതമാനമാണ് തിങ്കളാഴ്ചത്തെ ജലനിരപ്പ്. ഇടമലയാര്‍ 81.15, ബാണാസുര സാഗര്‍ 81.07 എന്നിങ്ങനെയാണ് നില. സംഭരണശേഷി അപ്പര്‍ റൂള്‍ ലെവലിന് ഏറെ താഴെ ആയതിനാല്‍ തുറന്നുവിടേണ്ട സാഹചര്യമില്ല’, കെഎസ്ഇബി അറിയിച്ചു.

ചെറുകിട ജലസംഭരണികളായ കുണ്ടള, പെരിങ്ങല്‍ക്കുത്ത്, മൂഴിയാര്‍ എന്നിവ തുറന്നു. ലോവര്‍ പെരിയാര്‍ , കല്ലാര്‍ക്കുട്ടി തുടങ്ങിയവയും നിറഞ്ഞിട്ടുണ്ട്. ഇവയില്‍നിന്ന് ജലം തുറന്നുവിടും. പറമ്പിക്കുളം-ആളിയാര്‍ കരാറിന്റെ ഭാഗമായ കേരള ഷോളയാറില്‍ രണ്ടു മെഷീനും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. പൂര്‍ണ ജലനിരപ്പിലെത്താന്‍ 1.60 അടി കൂടി വേണം. ഈ അണക്കെട്ട് തുറക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

Vartha Malayalam News - local news, national news and international news.