വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ടോപ് സ്കോറര്‍ ​ഗ്രാന്റ്; അവസാന തീയതി സെപ്റ്റംബര്‍ 20, അപേക്ഷിക്കേണ്ടതെങ്ങനെ?

തിരുവനന്തപുരം: 2021-22 അധ്യയന വര്‍ഷത്തില്‍ 10,12 ക്ലാസുകളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് അഥവാ എ വണ്‍ ലഭിച്ച വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് ഒരു പ്രാവശ്യം നല്‍കുന്ന ടോപ് സ്‌കോറര്‍ ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സെപ്റ്റംബര്‍ 20 മുന്‍പായി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0471 2472748

 ധനസഹായത്തിന് അപേക്ഷിക്കാം

സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന പ്രോബേഷന്‍ സേവനങ്ങളുടെ ഭാഗമായുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മുന്‍കുറ്റവാളികള്‍, പ്രൊബേഷണര്‍മാര്‍, തടവുകാരുടെ ആശ്രിതര്‍ എന്നിവര്‍ക്കുള്ള സ്വയം തൊഴില്‍ ധനസഹായം, കുറ്റകൃത്യങ്ങള്‍ക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതരുടെയും, ഗുരുതര പരിക്ക് പറ്റിയവരുടെയും സ്വയംതൊഴില്‍ പുനരധിവാസ പദ്ധതി, കുറ്റകൃത്യങ്ങള്‍ക്കിരയായവരുടെ മക്കള്‍ക്കുള്ള ധനസഹായ പദ്ധതി, തടവുകാരുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ പദ്ധതി തുടങ്ങിയവയിലൂടെ ധനസഹായം ലഭിക്കും. അര്‍ഹരായവര്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയ്യതി സെപ്റ്റംബര്‍ 6. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sjd.kerala.go.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, തിരുവനന്തപുരം, ആറ്റിങ്ങല്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസുകളുമായി ബന്ധപ്പെടുകയോ ചെയ്യുക.

 ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിന് ധനസഹായം

പൂജപ്പുരയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷി വിഷയത്തിലുള്ള ഗവേഷണത്തിന് ധനസഹായം ലഭിക്കുന്നതിന് കോളേജ് അധ്യാപകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വകാര്യ സ്വാശ്രയ കോളേജുകളിലെ പിജി/ ബി.ടെക്/ ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് ഇതേ വിഷയത്തില്‍ പ്രോജെക്റ്റ് ചെയ്യുന്നതിനും സഹായം ലഭിക്കും. മേലധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 31 വരെ സമര്‍പ്പിക്കാം. വിരങ്ങള്‍ക്ക് www.ceds.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 234 5627, 8289827857

 സംവിധായകര്‍ക്ക് അപേക്ഷിക്കാം

കേരള വനിതാ കമ്മിഷനുവേണ്ടി ഷോര്‍ട്ട് വീഡിയോ നിര്‍മിക്കുന്നതിന് താത്പര്യമുള്ള ഐ ആന്‍ഡ് പി ആര്‍ ഡി എംപാനല്‍ഡ് സംവിധായകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. വിശദവിവരങ്ങള്‍ക്ക് കേരള വനിതാ കമ്മീഷന്‍, ലൂര്‍ദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ., തിരുവനന്തപുരം 695 004 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8281199055

Vartha Malayalam News - local news, national news and international news.