രാജ്യത്ത് ഡീസല്‍ വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല.

രാജ്യത്ത് ഡീസല്‍ വില കൂട്ടി. 26 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ വില ലിറ്ററിന് 94.05 രൂപയായി. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല.

രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് കൂട്ടിയത്. കഴിഞ്ഞ ദിവസം 23 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു.

ഇത് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമല്ല: പെട്രോളിയം മന്ത്രി

ഇതിന് മുന്‍പ് ജൂലൈ പതിനഞ്ചിനായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ പതിനേഴ് വരെ 9.14 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11.44 രൂപയും കൂട്ടിയിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.

Vartha Malayalam News - local news, national news and international news.