കനത്ത മഴയെ തുടർന്ന് ഇടുക്കിയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകൾ തുറന്നു.

പാംബ്ല ഡാമിന്റെ ഷട്ടറുകൾ വൈകീട്ട് 5 മണിയോടെ ഉയർത്തി 500 ക്യുമെക്സ് വരെ ജലം ഘട്ടംഘട്ടമായി പുറത്തേക്ക് ഒഴുക്കി .

അതേസമയം വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും കല്ലാർകുട്ടി ഡാമിന്റെയും ഷട്ടറുകൾ ഉയർത്തി 300 ക്യുമെക്സ് ജലം പുറത്തേക്ക്‌ ഒഴുക്കുകയാണ് .

ഇക്കാരണത്താൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്‌ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Vartha Malayalam News - local news, national news and international news.