ആളൂരിൽ വയോധികന്റെ മരണം, കൊലപാതകമെന്ന് തെളിഞ്ഞു.

കല്ലേറ്റുംകര : ആളൂർ അണ്ടിക്കമ്പനിക്കു സമീപം ഒറ്റക്കു താമസിക്കുന്ന ഐക്കനാടൻ രാമകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇരുപത്തൊന്നു വയസ്സുകാരായ രണ്ടു പ്രതികൾ അറസ്റ്റിലായി. ആളൂർ കദളിച്ചിറ ഇല്ലത്തുപറമ്പിൽ മുഹമ്മദ് ജാസിക് (21 വയസ്സ്) ഊരകം എടപ്പാട്ട് വീട്ടിൽ അഡലിൻ (21 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി.ജി പൂങ്കുഴലി ഐ.പി.എസിന്‍റെ നേതൃത്യത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് ആളൂർ ഇൻസ്പെക്ടർ എം.ബി സിബിൽ എന്നിവർ അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് രാമകൃഷ്ണനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആദ്യം സ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും സംശയം തോന്നിയ പോലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ പിടികൂടുകയും ചെയ്തു..

മുഹമ്മദ് ജാസിക്കിനെ വ്യാഴായ്ചയും അഡ്ലിനെ വെള്ളിയാഴ്ച ഊരകത്തു നിന്നുമാണ് പോലീസ് പിടികൂടിയത്. കഞ്ചാവിനും മദ്യത്തിനും അടിമയാണ് ഒന്നാം പ്രതി മുഹമ്മദ് ജാസിക്. ചൊവാഴ്ച ഇരിങ്ങാലക്കുടയിലെത്തിയ അഡ്ലിനെ ജാസിക് ബൈക്കിൽ കയറ്റി ബിവറേജിൽ നിന്നു മദ്യം വാങ്ങി ആളൂരിലെ ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് മദ്യപിച്ചെത്തി രാമകൃഷ്ണന്റെ വീടിനു മുൻപിൽ വന്നു നിൽക്കുന്നതു കണ്ട് ചോദ്യം ചെയ്ത രാമകൃഷ്ണനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിൽ പ്രകോപിതരായി ആക്രമിക്കുകയായിരുന്നു.

ഒന്നാം പ്രതി ജാസിക്കാണ് രാമകൃഷ്ണനെ ആദ്യം ആക്രമിച്ചത് പ്രാണരക്ഷാർത്ഥം അകത്തേക്കോടിയ ഇയാളെ പുറകെയെത്തിയ പ്രതികൾ ചവിട്ടിയും ഇടിച്ചും മാരകമായി പരുക്കേൽപിച്ചു. തുടർന്നു രക്ഷപ്പെട്ട ഇവർ രണ്ടു ദിവസം മുങ്ങി നടന്നെങ്കിലും പോലീസിന്റെ കയ്യിൽപ്പെട്ടുകയായിരുന്നു. പ്രതികളെ കോവി ഡ് മാനദണ്ഡപ്രകാരം മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കി.

ആളൂർ എസ്.ഐ. കെ.എസ്.സുബിന്ദ്, എസ്.ഐ.മാരായ എം എസ്.പ്രദീപ് ,പി.ജെ. ഫ്രാൻസിസ് , സൈമൺ,പ്രദീപൻ,രവി, ദാസൻ, എ.എസ്.ഐ. ടി. ആർ. ബാബു, സീനിയർ സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, ഇ.എസ്.ജീവൻ, സോണി സേവ്യർ, രാഹുൽ , അരുൺ കുമാർ മഹേഷ്,സീമ ജയൻ, ബിന്ദു എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്

Vartha Malayalam News - local news, national news and international news.