55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു; പ്രതിഷേധിച്ച്‌ യാത്രക്കാര്‍

ബംഗളൂരു: വിമാനത്താവളത്തിലെ റണ്‍വേയില്‍ ബസില്‍ കാത്തിരുന്ന 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നു. തിങ്കളാഴ്ച രാവിലെ 6.30ന് ഡല്‍ഹിയിലേക്കുള്ള ഗോ ഫസ്റ്റ് വിമാനമാണ് ടിക്കറ്റെടുത്ത തങ്ങളുടെ യാത്രക്കാരെ കയറ്റാതെ പറന്നത്. സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകളിലൂടെ നിരവധി പേരാണ് വിമാനക്കമ്ബനിയുടെ അനാസ്ഥക്കെതിരെ പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും ടാഗ് ചെയ്തായിരുന്നു പലരുടെയും ട്വീറ്റ്. നാലു മണിക്കൂറിനുശേഷം മറ്റൊരു വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പറക്കാന്‍ അനുവദിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനക്കമ്ബനിയില്‍നിന്ന് വിശദീകരണം തേടി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ വിമാനക്കമ്ബനി രംഗത്തുവന്നു.

Vartha Malayalam News - local news, national news and international news.