മലയാളസിനിമയിൽ ചരിത്രം സൃഷ്ടിച്ച് 2018

ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രമാണ് '2018'. ഒരു മലയാള സിനിമ 200 കോടി ബിസിനസ് നേടിയെന്ന റെക്കോര്‍ഡിലെത്തിയിരിക്കുകയാണ് '2018'. അടുത്തിടെ '2018' സോണി ലിവില്‍ സ്‍ട്രീമിംഗ് തുടങ്ങിയിരുന്നു. ജൂണ്‍ ഏഴ് മുതലാണ് '2018' സിനിമ സോണി ലിവില്‍ ലഭ്യമായത്.

റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ച് ചിത്രം ഒരു വിസ്‍മയമായി മുന്നേറുകയാണ്. ഒരു മലയാള സിനിമ 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതും '2018' ആയിരുന്നു. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ അടുത്തിടെ റിലീസ് ചെയ്യപ്പെടുകയും മികച്ച കളക്ഷൻ സ്വന്തമാക്കുകയും ചെയ്‍തിരുന്നു.

Vartha Malayalam News - local news, national news and international news.