പുറത്തു നിന്ന് നോക്കിയാൽ ചെറിയ ഒരു ഓട്ടോ: അകത്തെ യാത്രക്കാർ 27 പേർ! കയ്യോടെ പൊക്കി പോലീസ്

ഒരു ഓട്ടോയിൽ സാധാരണ പരമാവധി നാലുപേർ കൊള്ളും. എന്നാൽ 27 പേർ കേറിയാലോ? അത്തരത്തിൽ ഒരു സംഭവമാണ് ഉത്തർപ്രദേശിലെ ഫത്തേപൂരിൽ നിന്ന് വരുന്നത്. ഒന്നും രണ്ടും അല്ല ഒരു ഓട്ടോയിൽ തിങ്ങി ഞെരുങ്ങി യാത്ര ചെയ്തത് 27 പേരാണ്.

സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ ഇപ്പോൾ വൈറലാണ്. ഓട്ടോയുടെ മുന്നിലും പിന്നിലുമായാണ് 27 പേരെ കയറ്റിയത്. 27 യാത്രക്കാരിൽ ഭൂരിഭാഗവും കുട്ടികളാണ്. റോഡിൽ ഓട്ടോയ്‌ക്ക് കൈകാണിച്ച് നിർത്തിയ പോലീസ് പോലും വാഹനത്തിൽ നിന്നും ആളുകൾ ഇറങ്ങുന്നത് കണ്ട് അമ്പരന്ന് പോയി.

ഓരോരുത്തരെയും എണ്ണിയാണ് പോലീസുകാർ പുറത്തിറക്കിയത്.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവറിൽനിന്ന് 11500 രൂപ പിഴയീടാക്കി. തുടർന്ന് വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.

Vartha Malayalam News - local news, national news and international news.