ഇന്ത്യയ്ക്ക് ദിവസവും 40 മെട്രിക് ടൺ ഓക്സിജൻ; പുതിയ പ്ലാൻ്റുമായി ഭൂട്ടാൻ

ന്യൂ​ഡ​ല്‍​ഹി: ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം നേ​രി​ടു​ന്ന ഇ​ന്ത്യ​യ്ക്ക് സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ഖ​ത്ത​റും. ക്ര​യോ​ജ​നി​ക് ടാ​ങ്ക​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ദി​വ​സ​വും 40 മെ​ട്രി​ക് ട​ണ്‍ വീ​തം ലി​ക്വി​ഡ് ഓ​ക്സി​ജ​ന്‍ ആ​സാ​മി​നു ന​ല്‍​കു​മെ​ന്നു ഭൂ​ട്ടാ​ന്‍ അ​റി​യി​ച്ചു. കി​ഴ​ക്ക​ന്‍ ഭൂ​ട്ടാ​നി​ലെ സാം​ദ്രു​പ് ജോം​ഗ്ഖ​ര്‍ ജി​ല്ല​യി​ലെ മൊ​ട്ടാം​ഗ ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ എ​സ്റ്റേ​റ്റി​ലെ പു​തി​യ പ്ലാ​ന്‍റി​ല്‍ നി​ന്നാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ ന​ല്‍​കു​ക.

'ഇ​ന്ത്യ​യ്ക്ക് ഓ​ക്സി​ജ​ന്‍ ന​ല്‍​കു​ന്ന​തു കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ വി​ജ​യി​ക്കാ​നും വി​ല​യേ​റി​യ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളെ സ​ഹാ​യി​ക്കും.

ഇ​ന്ത്യ​യു​മാ​യു​ള്ള അ​തു​ല്യ​മാ​യ അ​ടു​പ്പ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും പ്രാ​യോ​ഗി​ക പ്ര​ക​ട​ന​മാ​ണി​ത്'- ഭൂ​ട്ടാ​നി​ലെ ഇ​ന്ത്യ​ന്‍ മി​ഷ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു.

ഭൂ​ട്ടാ​ന്‍ ക​മ്ബ​നി​യാ​യ എ​സ്ഡി ക്ര​യോ​ജ​നി​ക്സ് ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണു പു​തി​യ പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. ഈ ​ക​മ്ബ​നി​യി​ല്‍ 51 ശ​ത​മാ​നം ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ​വും 49 ശ​ത​മാ​നം ആ​സാം ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ​ന്‍ ക​മ്ബ​നി മേ​ഘാ​ല​യ ഓ​ക്സി​ജ​ന്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ എ​ഫ്ഡി​ഐ നി​ക്ഷേ​പ​വു​മാ​ണ്.

Vartha Malayalam News - local news, national news and international news.