ലോകത്തെ ഞെട്ടിച്ച എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ തൊട്ടുപിന്നാലെ ഉയര്‍ന്നുവരുന്ന ഒരു പേരാണ് നോസ്ട്രഡാമസ്.

പാരീസ്: ഫ്രാന്‍സില്‍ നാല് നൂറ്റാണ്ടു മുമ്ബ് ജീവിച്ചിരുന്ന ദാര്‍ശനികനും പ്രവാചകനും ആയിരുന്നു നോസ്ട്രഡാമസ്.അത്ഭുത സിദ്ധികള്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇദ്ദേഹം സംഭവിക്കാന്‍ പോകുന്ന ഒരുപാട് കാര്യങ്ങളെ കുറിച്ച്‌ പ്രവചിച്ചിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ തൊട്ടുപിന്നാലെ ഉയര്‍ന്നുവരുന്ന ഒരു പേരാണ് നോസ്ട്രഡാമസ്. ലണ്ടനിലെ വന്‍ അഗ്നിബാധ, ഫ്രഞ്ച് വിപ്ലവം, ന്യൂ ഓര്‍ലിയന്‍സില്‍ നാശംവിതച്ച വെള്ളപ്പൊക്കം, ലിങ്കന്‍-കെന്നഡി കൊലപാതകം, വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങള്‍ പലതും അദ്ദേഹം മുന്‍കൂട്ടി പ്രവചിച്ചതാണ്. 2022 എന്ന അടുത്ത വര്‍ഷത്തെ കുറിച്ചും അദ്ദേഹം ചിലത് പ്രവചിച്ചിട്ടുണ്ട്. തന്റെ 'ലെസ് പ്രൊഫസീസ്' പിന്നെ ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്ന ചില പ്രവചനങ്ങള്‍ ഇങ്ങനെയാണ്.

2022-ല്‍ ലോകപ്രശസ്തനായ ഒരു രാഷ്ട്രീയ വ്യക്തിത്വം മരിക്കുകയോ അപ്രത്യക്ഷനാവുകയോ ചെയ്യും . ഇത് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്, ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്, അല്ലെങ്കില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരില്‍ ആരെങ്കിലുമായിരിക്കുമത്രേ ഇത്.

2022-ല്‍, പാരിസ്ഥിതിക വിഷയമായ ആഗോളതാപനം അതിന്റെ പാരമ്യത്തില്‍ എത്തും. അപകടകാരിയായ ഒരു സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി വരും, സമുദ്രങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരും. എല്ലാറ്റിലുമുപരി, കരിങ്കടലിലെ മത്സ്യങ്ങള്‍ ചത്തുപൊന്തുമെന്നും നോസ്ട്രഡാമസ് എഴുതിയിരിക്കുന്നു.

അടുത്ത വര്‍ഷം വളരെ വലിയൊരു ഉല്‍ക്ക ഭൂമിയില്‍ വന്നിടിക്കുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആകാശത്തു നിന്നും ഒരു വന്‍ അഗ്നിഗോളം ഭൂമിയില്‍ പതിക്കുമെന്നും, അതിന്റെ ആ ദുരന്തത്തില്‍ നിരവധി പേര്‍ക്ക് മരണം സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇവ കൂടാതെ, ഒറ്റയ്ക്ക് ചിന്തിക്കുന്ന തലച്ചോറുകള്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഭൂകമ്ബങ്ങള്‍, മഹാ പ്രളയങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ പോലെയുള്ള അന്താരാഷ്ട്ര സഖ്യങ്ങളുടെ പതനം എന്നിവയും അദ്ദേഹം നൂറ്റാണ്ടുകള്‍ക്ക് മുമ്ബ് എഴുതിവെച്ച ഗ്രന്ഥത്തിലുണ്ട്.

Tags Prophecy Nostradamus

Vartha Malayalam News - local news, national news and international news.