അഹാനയുടെ നൃത്തം പൊരിച്ചു.പുഷ്പയിലെ രംഗങ്ങൾ കാണാം

അഹാനയുടെ നൃത്തം പൊരിച്ചു.പുഷ്പയിലെ രംഗങ്ങൾ കാണാം ..

അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലെ ഐറ്റം സോങ്ങിനു ചുവടുവച്ച് യുവതാരം അഹാന കൃഷ്ണ. ചിത്രത്തിൽ സമാന്ത ചുവടുവച്ച പാട്ടിനൊപ്പമാണ് അഹാനയുടെ നൃത്തം. സുഹൃത്തിനൊപ്പമാണ് താരം ചുവടുവച്ചത്. ഈ നൃത്ത വിഡിയോ പങ്കുവയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നതല്ലെന്ന് അഹാന സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

ചുരുങ്ങിയ സമയത്തിനകം അഹാന കൃഷ്ണയുടെ നൃത്ത വിഡിയോ ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഐറ്റം സോങ്ങിനൊപ്പമുള്ള താരത്തിന്റെ ചുവടുകൾ ആസ്വാദകർക്കു പുത്തൻ അനുഭവമായി. 

‘പുഷ്പ’യിലെ ഹൈലൈറ്റുകളിലൊന്നാണ് സമാന്തയുടെ ഐറ്റം ഡാൻസ്. താരത്തിന്റെ കരിയറിലെ ആദ്യ ഡാൻസ് നമ്പറാണിത്. ഇതിനായി സമാന്ത കോടികൾ പ്രതിഫലം കൈപ്പറ്റിയെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രേക്ഷകലക്ഷങ്ങളെ വാരിക്കൂട്ടിയ പാട്ട് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.

Vartha Malayalam News - local news, national news and international news.