ആളൂർ പീഡനക്കേസ് പ്രതി ജോൺസൺ ജാമ്യാപേക്ഷയെ എതിർത്ത് ക്രൈംബ്രാഞ്ച്

ആളൂർ പീഡനക്കേസ് പ്രതി സിസി ജോൺസിനെ ജാമ്യാപേക്ഷ എതിർത്തുകൊണ്ട് ക്രൈംബ്രാഞ്ച്. സുപ്രീം കോടതി മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 2016 ല്‍ നടന്ന സംഭവത്തിന് കൂടുതൽ തെളിവ് കണ്ടെത്തേണ്ടതുണ്ടെന്നും അതിന് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും ക്രൈംബ്രാഞ്ച് കോടതി മുൻപാകെ ആവശ്യപ്പെട്ടു. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും എന്നാൽ പ്രതി ഇതുവരെ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു അലക്സാണ്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. സംഭവസമയത്ത് ജോൺസൺ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തണം എന്നതാണ് പ്രധാന ആവശ്യം. അതോടൊപ്പം മെഡിക്കൽ പരിശോധന, ഫോറൻസിക് പരിശോധന എന്നിവ നടത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സി സി ജോൺസൺൻറെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ ഈ നിർണായക നീക്കം.

Vartha Malayalam News - local news, national news and international news.