അവതാര്‍ ദി വേ ഓഫ് വാട്ടര്‍' ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

ലോകമെമ്ബാടുമുള്ള പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവില്‍ ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത 'അവതാര്‍ ദി വേ ഓഫ് വാട്ടര്‍' എന്ന ചിത്രത്തിന്‍റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു.

പുത്തന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ബോക്സോഫീസില്‍ ചരിത്രം കുറിച്ച സിനിമ 2023 ജൂണ്‍ ഏഴിന് ചിത്രം ഒ.ടി.ടിയിലെത്തും.

ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്.

‘അവതാര്‍ ദി വേ ഓഫ് വാട്ടര്‍’ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഇന്ത്യയില്‍ റിലീസ് ചെയ്തിരുന്നു. സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട 23 വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു കേറ്റ് വിന്‍സ്ലറ്റ് കാമറൂണിനൊപ്പം സിനിമചെയ്യുന്നത്.

Vartha Malayalam News - local news, national news and international news.