ഭാരത് ബന്ദ് : ഡൽഹിയിൽ കിലോമീറ്ററുകൾ നീളത്തിൽ ബ്ലോക്ക്... വീഡിയോ

കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ വന്‍ ഗതാഗതക്കുരുക്ക്.

ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങളുടെ നിര നീണ്ടത്. നോയിഡ അതിര്‍ത്തിയിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഭാരത് ബന്ദിന്റെ സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കനത്ത പരിശോധനകള്‍ക്ക് ശേഷമാണ് വാഹനങ്ങള്‍ ഡല്‍ഹിയിലേക്ക് കടത്തിവടുന്നത്. പൊലീസിന് പുറമെ, അര്‍ധസൈനിക വിഭാഗങ്ങളെയും സുരക്ഷാ ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്

Vartha Malayalam News - local news, national news and international news.