'സിബിഐ 5 ദ ബ്രെയിന്‍' ട്രൈലെർ പുറത്ത്...

മലയാള സിനിമയില്‍ ഒരുപാട് സിനിമകള്‍ സീരീസായി എത്തിയിട്ടുണ്ട്. എന്നാല്‍ ഇറങ്ങിയതില്‍ ഭൂരിഭാഗം സിനിമകള്‍ക്കും ആദ്യ ഭാഗത്തിന്റെ അനുഭവം നല്‍കാന്‍ സാധിച്ചിട്ടില്ല. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ സിബിഐ സീരീസ് സിനിമകള്‍. ഓരോ കഥയും പ്രേക്ഷകര്‍ക്ക് പുതിയ കഥയും കഥാപരിസരവും സമ്മാനിച്ചവയായിരുന്നു. ഈ അടുത്താണ് മമ്മൂട്ടി വീമ്ടും സേതുരാമയ്യര്‍ ആയി എത്തുന്നു എന്ന പ്രഖ്യാപനം നടന്നത്.

സിബിഐ ചിത്രങ്ങളുടെ നിരയിലേക്ക് അഞ്ചാമതൊരു ചിത്രം കൂടി എത്തുകയാണ്. 'സിബിഐ 5 ദ ബ്രെയിന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സിബിഐ സീരീസിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും എത്തുമ്പോള്‍, രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ തന്നെ കാണാം. ഇപ്പോള്‍ ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ്. ഇതാ ആ ട്രൈലെർ ഒന്ന് കണ്ടുനോക്കൂVartha Malayalam News - local news, national news and international news.