മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുഖ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊവിഡ് സ്ഥിരീകരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കൂടുതൽ പരിശോധനകൾക്കും നിരീക്ഷണത്തിനുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ പന്ത്രണ്ടിനാണ് സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈയിലെ ആൾവാർപ്പേട്ടിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചുവരട്ടെയെന്ന് ഗവർണർ ആർഎൻ രവി ആശംസിച്ചു. 'താങ്കളെ പോലെ ഊർജ്ജസ്വലനായ ഒരു രാഷ്ട്രീയ നേതാവിന് കൊവിഡ് പകർന്നത് പൊതുജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാവണം.

താങ്കൾ എത്രയും പെട്ടെന്ന് രോഗവിമുക്തി നേടുന്നതിനായി പ്രാർത്ഥിക്കുന്നു' എന്നാണ് ഗവർണർ സ്റ്റാലിനെഴുതിയ കത്തിൽ പറഞ്ഞത്.മുൻ മുഖ്യമന്ത്രി ഒ പനീർശെൽവവും സ്റ്റാലിന്റെ രോഗവിമുക്തിക്കായി ആശംസകൾ നേർന്നു.

Vartha Malayalam News - local news, national news and international news.