കൊച്ചി : കൊറോണ വൈറസ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ സാനിറ്റൈസർ ഉപയോഗം ഒഴിവാക്കാവുന്നതാണെന്നു വിദഗ്ധർ. ടി.പി.ആർ. ഒന്നിൽ താഴെയെത്തിയാൽ മാസ്ക് ഉപയോഗവും പരിമിതപ്പെടാത്താം. എന്നാൽ, തൽക്കാലം മാസ്ക് ഉപയോഗം തുടരണം. മാത്രമല്ല പുതിയ വകഭേദങ്ങൾ ഒന്നും പൊട്ടി പുറപ്പെട്ടില്ലെങ്കിൽ ഈ വർഷത്തോടെ കോവിഡിന് അന്ത്യമാാകുമെന്ന് ലോകാരോഗ്യസംഘടനയും അറിയിച്ചു. എന്നാൽ ഇതിനർത്ഥം കോവിഡ് വൈറസ് പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ റഷ്യൻ പ്രതിനിധി മെലിറ്റ വുജ്നോവിക് ടാസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആഗോള തലത്തിൽ നിരവധി കേസുകൾ നിലനിൽക്കുന്നതിനാൽ വൈറസിന് ഇനിയും വകഭേഭങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മെലിറ്റ മുന്നറിയിപ്പ് നൽകി.