സൈകോവ്-ഡി കോവിഡ് വാക്‌സിന് രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി. 12 വയസിനുമേല്‍ പ്രായമുള്ളവരില്‍ നിയന്ത്രിത ഉപയോഗത്തിനാണ് അനുമതി.

കാഡില ഹെല്‍ത്ത്‌കെയറിന്റെ സൈകോവ്-ഡി കോവിഡ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി. 12 വയസിനുമേല്‍ പ്രായമുള്ളവരില്‍ നിയന്ത്രിതമായ ഉപയോഗത്തിനുള്ള അനുമതിയാണ് കേന്ദ്ര മരുന്ന് ഗുണനിലവാര നിയന്ത്രണ സംഘടന നല്കിയത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി. വാക്‌സിന് 66.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കരുതുന്നത്. മൂന്ന് ഡോസുകളായാണ് വാക്‌സിന്‍ നല്‍കേണ്ടത്. സൂചിയില്ലാതെ മരുന്ന് ചര്‍മ്മത്തിലേക്ക് കടത്തി വിടുകയാണ് ചെയ്യുന്നത്. ഡി.എന്‍.എ അടിസ്ഥാനമാക്കിയുളള സൈകോവ്-ഡി വാക്‌സിന്‍ കണ്ടെത്തിയ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്‌സിനാണ് സൈകോവ്-ഡി. തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്‌സിനുമാണ്. രാജ്യത്തെ കുട്ടികളെ സുരക്ഷിതരാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

Vartha Malayalam News - local news, national news and international news.