ഡൽഹിയിൽ ശക്തമായ ഭൂചലനം.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്തും പരിസര പ്രദേശങ്ങളിലും ശ​ക്ത​മാ​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം നീ​ണ്ടുനി​ന്ന ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ക​ല​ഫ്ഗാ​ൻ പ​ട്ട​ണ​ത്തി​ൽ നി​ന്ന് 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം. ഈ ​മേ​ഖ​ല​യി​ൽ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഭൂ​ച​ല​ന​ത്തി​ന് ഇ​ത്ര​യും തീ​വ്ര​ത​യി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

പാ​ക്കി​സ്ഥാ​ൻ, ചൈ​ന, അ​ഫ്ഗാ​നി​സ്ഥാ​ൻ, ക​സ​ഖ്സ്ഥാ​ൻ, ത​ജി​ക്കി​സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു.

Vartha Malayalam News - local news, national news and international news.