മറ്റു നാണയങ്ങളെ ഉപയോഗിച്ച് വാണിജ്യ ഇടപാടുകൾ നടത്താനുള്ള ഇന്ത്യൻ നീക്കം ഫലം കണ്ട് തുടങ്ങി

ഡോളറിനെ ക്രെമേണ അകറ്റി നിർത്തി മറ്റു നാണയങ്ങളെ ഉപയോഗിച്ച് വാണിജ്യ ഇടപാടുകൾ നടത്താനുള്ള ഇന്ത്യൻ നീക്കം ഫലം കണ്ട് തുടങ്ങി. ഇന്ത്യയുടെ രൂപയിൽ തന്നെ രാജ്യാന്തര വ്യാപാര ഇടപാടുകൾ നടത്തുന്നതിനുള്ള സ്പെഷ്യൽ ruppee നോസ്ട്രോ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള 60 ഇടപാടുകൾക്ക് റിസേർവ് ബാങ്ക് അംഗീകാരം നൽകിയതായി കേന്ദ്ര ധനകാര്യ മന്ത്രാലയം ഇന്നലെ ലോക്സഭയിൽ പറഞ്ഞു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകുന്നതിനും ആഗോള വ്യാപാര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യൻ രൂപയിൽ ആഗോള വ്യാപാരം കൂട്ടുന്നതിനുമാണ് special ruppee vostro അക്കൗണ്ടുകൾ വഴിയുള്ള വ്യാപാരം ഇന്ത്യ വിപുലീകരിക്കാൻ ശ്രമിക്കുന്നത്.

Reserve ബാങ്കിന്റെ പ്രത്യേക ചട്ടക്കൂടിൽ നിന്ന് കൊണ്ട് ഏത് രാജ്യങ്ങൾക്കും ഇന്ത്യയുമായി ഈ പ്രത്യേക വ്യാപാരക്കരാറിൽ ഏർപ്പെടാവന്നതാണ്. സാമ്പത്തിക ഇടപാടുകൾക്ക് sri lanka ഇന്ത്യൻ രൂപ ഉപയോഗിച്ച് തുടങ്ങി. 8 രാജ്യങ്ങൾ 6 മാസം കൊണ്ട് 49 ruppee vostro അക്കൗണ്ടുകൾ തുടങ്ങിക്കഴിഞ്ഞു.ഇന്ത്യൻ രൂപ ഉപയോഗിച്ച് വാണിജ്യ ഇടപാട് നടത്താനാണിത്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ sri lanka യാണ് ആദ്യം ഇന്ത്യൻ രൂപ കൊണ്ട് ഇടപാടുകൾ നടത്താനുള്ള അക്കൗണ്ട് തുടങ്ങിയത്.തങ്ങളുടെ സാമ്പത്തിക പ്രതിസന്ധിക്കു ഇത് വല്യ പരിഹാരമായെന്നും അവർ കരുതുന്നു.എണ്ണ അടക്കമുള്ള നിരവധി വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ വേണ്ട ഡോളർ കൈവശമില്ലാത്തതാണ് sri ലങ്കയുടെ പ്രതിസന്ധി രൂക്ഷമാക്കിയത്.ഡോളറിനു പകരം ഇന്ത്യൻ രൂപ ഉപയോഗിച്ച് അവർ റഷ്യ അടക്കമുള്ള പല രാജ്യങ്ങളുമായി ഇടപാടുകൾ ആരംഭിച്ചു.ഇതുപോലെ പല രാജ്യങ്ങളും ഡോളറിനു പകരം ഇന്ത്യൻ രൂപയിൽ തന്നെ ഇടപാടുകൾ നിർവഹിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടെ ഇന്ത്യൻ നീക്കങ്ങൾക്കും ഗതിവേഗം കൈവന്നു.

ഇന്ത്യുമായി വ്യാപാര ഇടപാടുകൾ നടത്തുന്ന ബാങ്കുകൾ ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾ വഴിയാണ് ഇടപാടുകൾ, നടത്തേണ്ടത്.ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ,കെനിയ, മലേഷ്യ, മൗറീഷ്യസ്,മ്യാന്മാർ, new zealand, ഒമാൻ, റഷ്യ,സീശില്സ്, സിങ്കപ്പൂർ,sri lanka, ട്ടാൻസാനിയ, ഉഗാണ്ട, uk, എന്നീ രാജ്യങ്ങളുമായാണ് ഇപ്പോൾ ഇന്ത്യൻ രൂപയിൽ വ്യാപാരം നടക്കാൻ പോകുന്നത്.

ഇങ്ങനെയുള്ള വ്യാപാര ഇടപാടുകൾ വിപുലീകരിക്കാൻ ഇന്ത്യക്ക് സാധിച്ചാൽ അത് രൂപയെ അതീവ ശക്തിപെടുത്തും.

ഡോളറിനെ ഒഴിവാക്കിയുള്ള രാജ്യാന്തര പണമിടപാടുകൾ forex വിപണിയിൽ കറൻസികളുടെ മൂല്യത്തിൽ ഭാവിയിൽ വൻ മാറ്റങ്ങൾക്ക് വഴി വെച്ചേക്കാമെന്നും വിദക്ധർ പറയുന്നു

Vartha Malayalam News - local news, national news and international news.