ഡ്രോണ്‍ ഉപയോഗിച്ച്‌ ഭക്ഷണം ഡെലിവറി ചെയ്യാന്‍ നോക്കിയ പരീക്ഷണത്തിന് കാക്ക കൊടുത്ത പണി

ഡ്രോണ്‍ ഉപയോഗിച്ച്‌ ഭക്ഷണം ഡെലിവറി ചെയ്യാന്‍ നോക്കിയ പരീക്ഷണത്തിന് കാക്ക കൊടുത്ത പണി ചില്ലറയല്ല. ഓസ്‌ട്രേലിയയിലെ കാന്‍ബെറിയില്‍ നിന്നുള്ള രസകരമായ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്.

കോവിഡ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഭക്ഷണം വീട്ടിലെത്തിക്കാന്‍ ഡ്രോണുകളെ ഉപയോഗിക്കുന്ന രീതി ഇപ്പോള്‍ വിദേശത്തെ ഹോട്ടലുകളില്‍ സജീവമാണ്. ഇത്തരത്തില്‍ ഭക്ഷണവുമായി പറന്ന ഒരു ഡ്രോണിനെയാണ് കാക്ക ആക്രമിച്ചത്.

ഡ്രോണ്‍ മുഴുവനായി കൊത്തിയെടുത്ത് പറക്കാനായിരുന്നു കാക്ക ആദ്യം ശ്രമിച്ചത്. അതിനായി പല തവണ ഡ്രോണ്‍ കൊത്തി വലിക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. എന്നാല്‍ ഇതിനിടെ ഡ്രോണിലെ ഭക്ഷണം താഴേക്ക് പതിച്ചു.

ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അതേ വ്യക്തി തന്നെ പകര്‍ത്തിയ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Vartha Malayalam News - local news, national news and international news.