വിവാഹം കഴിഞ്ഞ് 15 വർഷമായി കുട്ടികളില്ലാത്തതുകൊണ്ട് യുവതിയെ വിഷം നൽകി കൊലപ്പെടുത്തി

വിവാഹം കഴിഞ്ഞ് 15 വർഷമായെങ്കിലും ഗർഭിണിയാകാത്ത യുവതിയെ ഭർതൃവീട്ടുകാർ വിഷം നൽകി കൊലപ്പെടുത്തിയതായി റിപോർട്ടുകൾ. സാലി ബീഗം(33) ആണ് കൊല്ലപ്പെട്ടത്.

ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. തനിക്ക് വീട്ടുകാർ വിഷം നൽകിയെന്ന് സാലി തന്നോട് പറഞ്ഞതായി സഹോദരൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിനും മറ്റ് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.15 വർഷം മുൻപാണ് സാലി ബീഗം ഫിറോസ് അഹമ്മദും സാലി ബീഗവും വിവാഹിതരായത്.

എന്നാൽ കുട്ടിയുണ്ടാകത്തതിന്റെ പേരിൽ സാലിയും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി യുവതിയുടെ സഹോദരൻ ഗൗസ് മുഹമ്മദ് നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസമുണ്ടായ വഴക്കിനെ തുടർന്ന് സഹോദരി തന്നെ വിളിച്ചെന്നും ഭർതൃവീട്ടുകാർ തനിക്ക് വിഷം നൽകിയ വിവരം അറിയിച്ചെന്നും ഗൗസ് മുഹമ്മദ് പറഞ്ഞു.

തുടർന്ന് താൻ സഹോദരിയുടെ വീട്ടിലെത്തി ഉടൻ തന്നെ സാലിയെ സിറത്തുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിനും നാല് കുടുംബാംഗങ്ങൾക്കുമെതിരെ കദാ ധാം പൊലീസ് കേസെടുത്തു.

Vartha Malayalam News - local news, national news and international news.