മാസ്ക് ധരിക്കാത്തതിന് മുൻ പ്രധാനമന്ത്രിക്ക് 500 ഡോളർ ഫൈൻ

സിഡ്നി: മാസ്ക് ധരിക്കാത്തതിന് മുൻ പ്രധാനമന്ത്രി ടോണി അബോട്ടിന് പോലീസ് 500 ഡോളർ ഫൈൻ ചുമത്തി. സിഡ്‌നിയിലെ മാൺലി ബീച്ചിൽ , പൊതുസ്ഥലത്ത് മാസ്ക് ഇല്ലാതെ കണ്ടെതിനെ തുടർന്നാണ് പോലീസ് ഫൈൻ ചുമത്തിയത്. ബീച്ചിൽ എത്തിയ ഒരു വ്യക്തിയാണ് മാസ്ക് ധരിക്കാതെ നിൽക്കുന്ന ടോണി അബോട്ടിന്റെ ഫോട്ടോ പകർത്തിയതും പോലീസിനെ അറിയിക്കുകയും ചെയ്തത്.

“പൊതു സ്ഥലത്ത് മാസ്ക് ധരിക്കണമെന്ന നിർദ്ദേശം പാലിക്കാത്തതിന് 63 കാരനായ ഒരു വ്യക്തിക്ക് 500 ഡോളർ ഫൈനിനുള്ള നോട്ടീസ് നൽകി”NSW പോലീസ് പ്രസ്താവനയിൽ പറഞ്ഞു: പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചുവെന്നത് അബോട്ട് നിഷേധിച്ചുവെങ്കിലും ‘പോലീസിന്റെ സമയം പാഴാക്കുന്നത്’ ഒഴിവാക്കാൻ ഫൈൻ ചലഞ്ച് ചെയ്യാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Vartha Malayalam News - local news, national news and international news.