ഹെൽമെറ്റിന്‍റെ സ്ട്രാപ്പ് ധരിച്ചില്ലെങ്കിൽ 2000 രൂപ പിഴ

 ന്യൂ​ഡ​ല്‍ഹി : ഹെ​ൽ​മെ​റ്റി​ന്‍റെ സ്ട്രാ​പ്പ് ശ​രി​യാ​യ വി​ധം ധ​രി​ക്കാ​ത്ത ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ക്ക് 2000 രൂ​പ വ​രെ പി​ഴ. ബി​ഐ​എ​സ് അ​ല്ലെ​ങ്കി​ല്‍ ഐ​എ​സ്‌​ഐ മാ​ര്‍ക്ക് ഇ​ല്ലാ​ത്ത ഹെ​ല്‍മ​റ്റ് ധ​രി​ച്ചാ​ലും പി​ഴ ചു​മ​ത്തും. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലാ​ണ് പു​തി​യ ഭേ​ദ​ഗ​തി.

ഹെ​ല്‍മെ​റ്റി​ന്‍റെ സ്ട്രാ​പ്പ് കെ​ട്ടാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ചു​വ​രു​ന്ന​തും ഇ​തു​മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണു ന​ട​പ​ടി. മോ​ട്ടോ​ര്‍ വാ​ഹ​ന​നി​യ​മ​ത്തി​ലെ 194 ഡി ​വ​കു​പ്പ് അ​നു​സ​രി​ച്ചാ​കും പി​ഴ ഈ​ടാ​ക്കു​ക. നി​യ​മം അ​നു​സ​രി​ച്ച് മൂ​ന്ന് മാ​സം വ​രെ ലൈ​സ​ന്‍സ് സ​സ്‌​പെ​ന്‍ഡ് ചെ​യ്ത് വെ​യ്ക്കാ​നും വ്യ​വ​സ്ഥ ഉ​ണ്ട്. 2021 ജൂ​ണ്‍ ഒ​ന്നു​മു​ത​ലാ​ണ് അം​ഗീ​കാ​ര​മി​ല്ലാ​ത്ത ഹെ​ല്‍മ​റ്റു​ക​ള്‍ ധ​രി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​ത്.

Vartha Malayalam News - local news, national news and international news.