ഹൈബിയുടെ മുഖത്തടിച്ചു, പ്രതാപനെ പിടിച്ചുതള്ളി, കേരള എംപിമാർക്ക് മർദനം

ന്യൂഡൽഹി:സിൽവർലൈൻ പദ്ധതി തടയണമെന്നാവശ്യപ്പെട്ട് പാർലമെന്റിനുമുന്നിൽ പ്രതിഷേധിച്ച കേരളത്തിലെ യു.ഡി.എഫ് എം.പിമാർക്ക് നേരെ ഡൽഹി പോലീസിൻ്റെ മർദ്ദനം. എം.പിമാരായ ഹൈബി ഈഡ​ന്റെ മുഖത്തടിക്കുകയും ടി.എൻ പ്രതാപനെ പിടിച്ചു തള്ളുകയും ചെയ്തു. ബെന്നി ബഹനാൻ എംപിയുടെ കോളറിൽ പിടിച്ചു വലിച്ചു.

എം.പിമാരാണെന്ന ഐ.ഡി കാർഡ് കാണിച്ചിട്ടും ഇവരെ വെറുതെ വിട്ടില്ല. ഇ.ടി. മുഹമ്മദ് ബഷീർ, ആന്റോ ആന്റണി, രമ്യ ഹരിദാസ്, കെ. മുരളീധരൻ, ബെന്നി ബഹനാൻ തുടങ്ങിയവർക്ക് നേരെയും കൈയേറ്റം നടന്നു. രമ്യ ഹരിദാസിനെ പുരുഷ പൊലീസുകാർ കൈപിടിച്ചു വലിച്ചു. ഇവരുടെ ബാഗ് തെറിച്ചുപോയി.

എംപിമാർ ഇതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് പരാതി നൽകി.

Vartha Malayalam News - local news, national news and international news.