അവധിക്കാലത്ത് കേരളം വിട്ട് റോഡ് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

  • നിങ്ങളുടെ യാത്ര കാറിലാണെങ്കിൽ യാത്രക്ക് മുൻപ് നിങ്ങൾക്ക് പരിചയമുള്ള മെക്കാനിക്കിന് കാർ വിശദമായി പരിശോധിക്കാൻ നല്കുക. മിനിമം 3000 കിലോമീറ്ററെങ്കിലും കാര്യമായ പ്രശ്നങ്ങളിലാതെ വാഹനം ഓടുമെന്ന് ഉറപ്പാക്കുക. വാഹനത്തിന്റെ എല്ലാ രേഖകളുടെയും വ്യക്തമായ ഫോട്ടോ ഫോണിൽ എടുത്തു വയ്ക്കുക.
  • യാത്രയിൽ ആഭരണങ്ങൾ ധരിക്കുന്നത് കഴിവുന്നതും ഒഴിവാക്കുക.
  • ധരിക്കാൻ വില കൂടിയ വസ്ത്രങ്ങൾക്ക് പകരം സൗകര്യപ്രദമായ കോട്ടൺ വസ്ത്രങ്ങളാണ് നല്ലത്.
  • മിക്കവാറും എല്ലാ പെട്രോൾ പമ്പുകളിലും ടോയ്ലറ്റ് സംവിധാനം ലഭ്യമാണ് അത് ഉപയോഗപ്പെടുത്തുക. 
  • ഫാമിലിയുമായി രാത്രി യാത്ര ചെയ്യുമ്പോൾ ഡോറുകൾ ഉള്ളിൽ നിന്ന് ലോക്കായിരിക്കണം , ഗ്ലാസുകൾ 80 ശതമാനമെങ്കിലും ഉയർത്തി വെയ്ക്കുക.
  • രാത്രി യാത്രയിൽ വിശ്രമിക്കണമെങ്കിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകളിൽ മാത്രം വാഹനം നിർത്തുക. ഗ്ലാസുകൾ 90% കൂടുതൽ ഉയർത്തി വാഹനം ലോക്ക് ചെയ്ത് മാത്രം വിശ്രമിക്കുക.
  • പോലീസ് നിങ്ങളുടെ വാഹനത്തിന് കൈകാണിച്ച് നിർത്തിയാൽ അവരെ അഭിവാദ്യം ചെയ്ത് ബഹുമാനത്തോടെ എന്നാൽ ആത്മവിശ്വാസത്തോടെ ഇടപെടുക.
  • വേഗത കുറച്ച് ട്രാഫിക് നിയമങ്ങൾ പാലിച്ച് സമധാനത്തോടെ വാഹനം ഓടിക്കുക. ചെറിയ തട്ടലും മുട്ടലിനുമുള്ള സാദ്ധ്യത പോലും ഒഴിവാക്കുക.
  • വാഹനത്തിന് തകരാറോ അപകടമോ സംഭവിച്ചാൽ ഉടൻ ഇക്കാര്യം സുഹൃത്തുക്കളെ അറിയിക്കുക.
  • ഒരു കാരണവശാലും അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കരുത്.
  • രാത്രികാലങ്ങളിൽ വിജനമായ റോഡുകളിൽ സഹായത്തിനായി സ്ത്രീകൾ കൈകാണിച്ചാൽപ്പോലും വാഹനം നിർത്താതിരിക്കുന്നതാണ് നല്ലത്. ഹൈവേ കൊള്ളക്കാർ ഇത്തരം നാടകങ്ങൾ നടത്താറുണ്ട്.
  • അന്യ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് മുൻപിൽ സംഭവിക്കുന്ന റോഡപകടങ്ങളിൽ കാഴ്ചക്കാരാകാൻ ഇറങ്ങുന്നത് ഒഴിവാക്കുക.
  • വനമേഖലയിൽ വാഹനം നിർത്തി ഫോട്ടോ , വന്യ മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കൽ കർശനമായി ഒഴിവാക്കുക.
  • ജി പി എസ് ഇട്ട് അന്യ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹൈവേ വിട്ട് ഗ്രാമീണ റോഡുകളിലൂടെ കാണിക്കുന്ന ഷോർട്ട് കട്ട് വഴി പോകരുത്. പ്രത്യേഗിച്ച് രാത്രികാലങ്ങളിൽ ഒരു കാരണവശാലും ഹൈവേ വിട്ട് യാത്ര ചെയ്യരുത്.
  • രാത്രി ഫാമിലിയുമായി യാത്ര ചെയ്യുമ്പോൾ ചിലർ എഞ്ചിൻ ഓഫ് ചെയ്യാതെ വാഹനത്തിലുള്ളവർക്ക് സൗകര്യമായി എസി ഇട്ട് ചായ കുടിക്കാൻ പോകാറുണ്ട്. ഇത് സുരക്ഷിതമല്ല.
  • റോഡരുകിലെ പെട്ടിക്കടകളിൽ നിന്ന് കുപ്പിവെള്ളം വാങ്ങുന്നത് സുരക്ഷിതമല്ല.
  • റോഡിൽ പ്രദേശവാസികളൊട് തർക്കത്തിൽ ഏർപ്പെടരുത്.
Vartha Malayalam News - local news, national news and international news.