രണ്ട് ഗാലക്സികൾ തമ്മില്‍ പരസ്പരം കൂട്ടിയിടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ജെയിംസ് വെബ് ടെലസ്കോപ്പ്

ജെയിംസ് വെബ് ടെലസ്കോപ്പ് പുറത്ത്‌ വിട്ട ഏറ്റവും പുതിയ ചിത്രത്തിൽ IC 1623 ലെ രണ്ട് ഗ്യാലക്സികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടാകുന്ന പ്രതിഭാസമാണ് ദൃശ്യമാക്കിയത് . ഭൂമിയിൽ നിന്ന് ഏകദേശം 270 ദശലക്ഷം പ്രകാശവർഷം അകലെ സെറ്റസ് നക്ഷത്രസമൂഹത്തിലാണ് ഇത് സംഭവിച്ചത്. പരസ്പരം ലയിച്ച ഇരുഗ്യാലക്സികളും ഇതിനോടകം ഒന്നായി തീര്‍ന്നു കഴിഞ്ഞു. കൂട്ടിയിടി നടന്ന ഭാഗത്ത് ഒരു ബ്ലാക്ക്ഹോള്‍ രൂപപ്പെട്ടിട്ടുണ്ട് എന്നും പറയപ്പെടുന്നു. എതായാലും സ്റ്റാർ ബര്‍സ്റ്റ് എന്നറിയപ്പെടുന്ന ഈ പ്രക്രിയയിലൂടെ ആകാശഗംഗയില്‍ രൂപപ്പെടുന്നതിന്റെ ഇരുപത് ഇരട്ടി വേഗത്തിലാണ് നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുന്നത്.

Vartha Malayalam News - local news, national news and international news.