വിവിധ പഠന വകുപ്പുകളിലെ സ്ഥിര അധ്യാപക (post of Teachers) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ: സർവകലാശാലയുടെ (Kannur university) വിവിധ പഠന വകുപ്പുകളിലെ സ്ഥിര അധ്യാപക (post of Teachers) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് പ്രൊഫസർ – 8 ഒഴിവുകൾ (മ്യുസിക് -1 (Muslim)), വുഡ് സയൻസ് & ടെക്‌നോളനി – 1 (LC/AI), ഹിന്ദി 1 (ETB), ബിഹേവിയറൽ സയൻസ് -1 (ST ), സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ -1 (SIUC-Nadar), ഫിസിക്സ് -1 (OBC), ലീഗൽ സ്റ്റഡീസ് -1 (ETB), മലയാളം -1 (OC)), അസിസ്റ്റന്റ് പ്രൊഫസർ 2 ഒഴിവുകൾ (ഹിസ്റ്ററി -1 (ETB), വുഡ് സയൻസ് & ടെക്‌നോളജി 1 (ST).

അപേക്ഷകൾ സമർപ്പിക്കുന്നതിന് ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബര്‍ ഒന്ന് മുതൽ ആരംഭിക്കും. ഒക്ടോബർ 30 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ടുകൾ മറ്റ് അനുബന്ധ രേഖകൾ സഹിതം നവംബർ 12 വരെ സർവകലാശാലയിൽ സ്വീകരിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് കണ്ണൂർ സർവകലാശാല വെബ് സൈറ്റ് http://kannuruniversity.ac.in സന്ദർശിക്കുക. വെബ്സൈറ്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

Vartha Malayalam News - local news, national news and international news.