കെഎസ് ഇ ബിയുടെ വൈദ്യുത നിലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു.

കെഎസ് ഇ ബിയുടെ വൈദ്യുത നിലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

മൂലമറ്റം, ശബരിഗിരി, മലമ്ബുഴ എന്നിവയൊഴികെയുള്ള പവര്‍ ഹൗസുകളിലാണ് മുന്‍കൂട്ടിയുള്ള അനുവാദത്തോടെ സന്ദര്‍ശനം അനുവദിക്കുക.

പൊതുജനങ്ങള്‍ക്ക് 250 രൂപ നിരക്കിലും വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പമുള്ള അധ്യാപകര്‍ക്കും 50 രൂപ നിരക്കിലുമായിരിക്കും പ്രവേശന ഫീസ്. കെ എസ് ഇ ബി ജീവനക്കാര്‍ക്കും കെ എസ് ഇ ബി സേവനത്തില്‍ നിന്ന് വിരമിച്ചവര്‍ക്കും പ്രവേശനം സൗജന്യമാണ്.

അതത് ജനറേഷന്‍ സര്‍ക്കിളിലെ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയറാണ് അനുവാദം നല്‍കേണ്ടത്. അപേക്ഷാ ഫീസ് ഓണ്‍ലൈനായോ സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറിലോ അടയ്ക്കാം.

Vartha Malayalam News - local news, national news and international news.