സംസ്ഥാനത്ത് മഴ ശക്തമാകുന്നു വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് | Kerala Rain | Rain Alert

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ. 6 ജില്ലകളില്‍ അടുത്ത 3 മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറേബ്യൻ സമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും രൂപമെടുത്ത ന്യൂനമർദങ്ങളാണ് മഴകനക്കാൻ ഇടയാക്കിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Vartha Malayalam News - local news, national news and international news.