കളമശ്ശേരിയില്‍ നിര്‍മാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞു; നാല് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

കളമശ്ശേരിയില്‍ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. നാല് ഇതരസംസ്ഥാന തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി തിരച്ചില്‍ നടക്കുകയാണ്.

കളമശ്ശേരി മെഡില്‍ക്കല്‍ കോളേജ് ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മാണ ജോലിക്കിടെയാണ് അപടകടം. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളില്‍നിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികള്‍ക്കു മേലേക്ക് വീഴുകയായിരുന്നു.

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

അപകടം നടന്ന ഉടനെ രണ്ടുപേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ ഒരാളെക്കൂടി പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഫയർ ഫോഴ്സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

Vartha Malayalam News - local news, national news and international news.