7 വയസ്സുള്ള മകനെ കഴുത്തു ഞെരിച്ച് കൊന്നു

മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രതീക് സാധാരണയായി മുത്തശ്ശിമാർക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. ഞായറാഴ്ച, 26 കാരനായ പിതാവ് ശശിപാൽ കുഞ്ഞിനോട് കൂളർ ഉള്ള മുറിയിൽ ഉറങ്ങാൻ പറഞ്ഞു. പപ്പയുടെ റൂമിലെ കൂളറിന്റെ ആവേശത്തിലായ കുട്ടി, താൻ അച്ഛന്റെ മുറിയിലേക്ക് പോകുകയാണെന്ന് മുത്തശ്ശിമാരോട് പറഞ്ഞു. അന്നാണ് അവർ അവനെ അവസാനമായി ജീവനോടെ കണ്ടത്.

മകൻ ഉറങ്ങിയപ്പോൾ ശശിപാൽ ടിവിയുടെ വോളിയം കൂട്ടുകയും കുഞ്ഞിന്റെ കഴുത്ത് ഞെരിക്കുകയും ആയിരുന്നു. ഭാര്യയെ വീഡിയോകോൾ ചെയ്യാൻ ശ്രമിച്ചെങ്കിലും അവൾ അത് എടുത്തില്ല.

മകനെ ശശിപാൽ കൊലപ്പെടുത്തിയ ശേഷം വീഡിയോ മൂന്നാം ഭാര്യയായ പായലുമായി വാട്‌സ്ആപ്പിൽ പങ്കുവെച്ചെങ്കിലും മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതുകൊണ്ട് ഭാര്യക്ക് അത് കാണാൻ കഴിഞ്ഞില്ല.പിന്നീട് ശശിപ്പാൽ ഓടി രക്ഷപ്പെട്ടു.

ശശിപാൽ, ഭാര്യാ പായൽ (23) എന്നിവർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

"ഞാൻ ഈ വീഡിയോയും പായലിന് ഒരു സന്ദേശവും അയച്ചിരുന്നു, ഇപ്പോൾ എന്റെ മകനെ ഞാൻ കൊന്നതിനാൽ അവളെ ഒരിക്കലും അവൻ ബുദ്ധിമുട്ടിക്കില്ല," ശശിപാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പായൽ അടുത്തിടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി, മുൻ വിവാഹത്തിൽ നിന്ന് ശശിപ്പാലിന് ഉണ്ടായ മകനായ പ്രതീകിനെ ഒഴിവാക്കിയില്ലെങ്കിൽ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് മടങ്ങില്ലെന്ന് ശശിപാലിനോട് പായൽ പറഞ്ഞിരുന്നു. മകനെ പറഞ്ഞയക്കുകയോ കൊല്ലുകയോ ചെയ്‌താൽ മാത്രമേ താൻ മടങ്ങിവരൂവെന്ന് പായൽ ഭർത്താവിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ശശിപാൽ മുണ്ടെയുടെ മൊബൈൽ ഫോണിൽ നിന്ന് കൊലപാതകത്തിന്റെ വീഡിയോ ക്ലിപ്പ് കണ്ടെത്തി.

Vartha Malayalam News - local news, national news and international news.