ഓൺലൈനായി എംബിഎ ഇന്റർവ്യൂ

തിരുവനന്തപുരം : സഹകരണ വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ 2022-24 വർഷത്തിലേക്കുള്ള മുഴുവൻ സമയ എം.ബി.എ ബാച്ചിലേക്ക് മെയ് 23 തിങ്കളാഴ്ച രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ അഭിമുഖ പരീക്ഷ നടത്തുന്നു.

ബിരുദതലത്തിൽ 50 ശതമാനം മാർക്കും സി - മാറ്റ് പരീക്ഷ എഴുതിയവർക്കും ഇതിൽ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പട്ടിക ജാതി - പട്ടിക വർഗ വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭ്യമാകും. ഡിഗ്രി അവസാന വർഷ വിദ്യാർത്ഥികൾക്കും നിബന്ധനകൾക്ക് വിധേയമായി ഈ അഭിമുഖത്തിൽ പങ്കെടുക്കാമെന്ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 847618290, www.kicmakerala.nic.in.

Vartha Malayalam News - local news, national news and international news.