MG യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതങ്ങൾ

ഇന്റഗ്രേറ്റഡ് എം എ കോഴ്സ് പഠിക്കുന്ന MG യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്.

1)വ്യക്തമായ പദ്ധതി ഇല്ലാതെ പെട്ടന്ന് കോഴ്സ് തുടങ്ങിയതിനാൽ എല്ലാ സെമസ്റ്ററിലേക്കുമുള്ള സിലബസ് പോലും ഇതുവരെ പ്രസിദ്ധീകരിക്കാൻ യൂണിവേഴ്സിറ്റിക്ക് സാധിച്ചിട്ടില്ല.

2)അഞ്ചു വർഷത്തെ കോഴ്സിൽ ആദ്യത്തെ മൂന്ന് വർഷം പഠിച്ച് അവസാനിപ്പിക്കുന്നവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകും എന്ന വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

3)പരീക്ഷ രീതി ബിരുദാനന്തരബിരുദ പരീക്ഷകളുടെ മാതൃകയിൽ ആയതിനാൽ 150 മാർക്കിലാണ് നടക്കുന്നത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷം പഠനമവസാനിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കും. കാരണം ബാക്കി എല്ലാ ഡിഗ്രി വിദ്യാർത്ഥികളും 80 മാർക്കിന്റെ പരീക്ഷയാണ് എഴുതുന്നത്.

ആയതിനാൽ ഈ കോഴ്സിന്റെ ആദ്യത്തെ മൂന്ന് വർഷം ഡിഗ്രി കോഴ്സുകളുടെ മാതൃകയിൽ 80 മാർക്കിന്റെ പരീക്ഷയും പിന്നീട് PG മാതൃകയിൽ 150 മാർക്കിനും നടത്തണം എന്നാണ് വിദ്യാർത്ഥികൾ പറയുന്നത്

Vartha Malayalam News - local news, national news and international news.