ഇടുക്കി ഇഞ്ചപ്പതാലില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി കൊന്നത്തടിക്കു സമീപം ഇഞ്ചപ്പതാലില്‍ അമ്മയെയും മകനെയും വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. ഇരുളാങ്കല്‍ ശശിധരനും മാതാവ് മീനാക്ഷി എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പ്രദേശ വാസികളാണ് സംഭവം ആദ്യം കാണുന്നത്. മീനാക്ഷിയുടെ മൃതദേഹം ശുചിമുറിയിലും ശശിധരന്റെ മൃതദേഹം സിറ്റൗട്ടിലുമാണ് കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Vartha Malayalam News - local news, national news and international news.