പ്രവര്‍ത്തന അനുമതിയില്ല; എംവിഡിയുടെ 675 എഐ ക്യാമകൾ നോക്കുകുത്തി

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ 225 കോടി മുടക്കി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച 675 എഐ ക്യാമറകള്‍ 9 മാസമായി വഴിയോരത്ത് നോക്കുകുത്തി. പൂര്‍ണ പ്രവര്‍ത്തന സജ്ജമായിട്ടും സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കാത്തതാണ് കോടികള്‍ പാഴാകാന്‍ കാരണം. അനുമതി വൈകുന്നതിന്റെ കാരണം പോലും വിശദീകരിക്കാത്തതോടെ ക്യാമറകള്‍ എന്ന് പ്രവര്‍ത്തിപ്പിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പിനും അറിയില്ല.

ഉദ്യോഗസ്ഥ സഹായമില്ലാതെ നിയമലംഘനം കണ്ടെത്തുന്ന നിര്‍മിത ബുദ്ധിയുള്ള ക്യാമറകള്‍. ആദ്യഘട്ടത്തില്‍ ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലാത്തതും മൊബൈല്‍ ഫോണ്‍ ഉപയോഗവും പിടിക്കും , രണ്ടാംഘട്ടത്തില്‍ വാഹനരേഖകളുടെ കാലാവധി പോലും പരിശോധിക്കും. ഇങ്ങിനെ കൊട്ടിഘോഷിച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. ഏപ്രിലില്‍ പ്രവര്‍ത്തന സജ്ജമായി. മോട്ടോര്‍ വാഹനവകുപ്പ് ഇക്കാര്യം പലതവണ ഗതാഗത വകുപ്പിനെയും മുഖ്യമന്ത്രിയേയും അറിയിച്ചു. ഉദ്ഘാടനത്തിനൊരുങ്ങി. പക്ഷെ പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഒൻപത് മാസമായും ഇറങ്ങുന്നില്ല. അങ്ങിനെ ആധുനിക പദ്ധതി നോക്കുകുത്തിയായി.

Vartha Malayalam News - local news, national news and international news.