അന്യഗ്രഹജീവിയുടെ കാല്‍പ്പാദം പതിഞ്ഞ ഗര്‍ത്തം? ചൊവ്വയില്‍ നിന്നുള്ള ചിത്രം വൈറല്‍

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പങ്കുവച്ച ചൊവ്വയില്‍ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചൊവ്വയിലെ അഗാധ ഗര്‍ത്തത്തിന്റെ ചിത്രമാണ് നാസ പങ്കുവെച്ചത്. ഈ ചിത്രം കണ്ടാല്‍ അന്യഗ്രഹജീവിയുടെ കാല്‍പ്പാട് പോലെ തോന്നിപ്പിക്കുന്നു എന്നാണ് സാമൂഹികമാധ്യമങ്ങളിലെ കമന്റുകള്‍.

ചൊവ്വയില്‍ പര്യവേക്ഷണം നടത്തുന്ന പേടകത്തില്‍ ക്രമീകരിച്ചിരുന്ന, അതിസൂക്ഷ്മമായ ഭാഗങ്ങള്‍ വരെ ഒപ്പിയെടുക്കാന്‍ ശേഷിയുള്ള ക്യാമറയിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

അന്യഗ്രഹജീവിയുടെ കാല്‍പ്പാദം പതിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ട പോലെയാണ് ചിത്രം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ചിത്രത്തിന് അഞ്ചുലക്ഷത്തോളം ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്

Vartha Malayalam News - local news, national news and international news.