കണ്ണുകളെ കുഴപ്പിച്ച ചോദ്യം; ഈ വൃത്തത്തില്‍ ഒളിച്ചിരിക്കുന്ന നമ്പര്‍ ഏതാണ്?

കണ്‍കെട്ട് വിദ്യകളും ഇല്ല്യൂഷനുമെല്ലാം നമുക്കെല്ലാവർക്കും ഇഷ്ടമാണ്. അത്തരത്തിൽ

സിഗ്‌സാഗ് പാറ്റേണില്‍ വൃത്താകൃതിയിലുള്ള ഒരു ഒപ്ടിക്കല്‍ ഇല്ല്യൂഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ കണ്ണുകളെ കുഴപ്പിക്കുന്നത്. വൃത്തത്തിനുള്ളിലായി ഒരു നമ്പര്‍ ഒളിഞ്ഞു കിടപ്പുണ്ട്. ഇത് കണ്ടെത്തുക എന്നതാണ് ടാസ്‌ക്.

നിങ്ങള്‍ ഇതിനുള്ളില്‍ ഒരു നമ്പര്‍ കണ്ടോ? ഉണ്ടെങ്കില്‍ അത് ഏതാണെന്ന് പറയൂ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ചിത്രം ഒറ്റനോട്ടം മാത്രം നോക്കുന്ന പലരും 528 എന്നാകും പറയുന്നത്. ഒന്നു കൂടി സൂക്ഷിച്ച് നോക്കുമ്പോള്‍ അതിന് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് നമ്പറുകള്‍ കൂടി ഉണ്ടെന്ന് മനസിലാകും.

പിന്നീട് ലഭിച്ച ഉത്തരങ്ങള്‍ 15283, 45283 എന്നൊക്കെയാണ്. വീണ്ടും ചിത്രം നോക്കുമ്പോള്‍ ആണ് മനസിലാകുന്നത് ഈ പറഞ്ഞതൊന്നുമല്ല, അഞ്ചക്കത്തിന് അപ്പുറത്തും ഇപ്പുറത്തുമായി രണ്ട് അക്കങ്ങള്‍ കൂടി ഒളിഞ്ഞു കിടപ്പുണ്ട്. 3452839 എന്നും ഉത്തരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ് ചിത്രത്തില്‍ 7 അക്കങ്ങള്‍ ഉണ്ടെന്ന് കണ്ടുപിടിച്ചിരിക്കുന്നത്. ഒരു വസ്തുവിനെ സൂക്ഷ്മമായി എങ്ങനെയാണ് നിരീക്ഷിക്കേണ്ടത് എന്ന് ചിത്രം പഠിപ്പിച്ച് തരുമെന്നാണ് പരീക്ഷിച്ചവരിൽ ചിലരുടെ കമന്റുകൾ.

Vartha Malayalam News - local news, national news and international news.