സംസ്ഥാനത്ത് ഇന്നുമുതൽ ടാങ്കർ ലോറി സമരം; ഇന്ധനക്ഷാമത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് മുതൽ പെട്രോളിയം കമ്പനികളായ ബിപിസിഎൽ, എച്ചപിസിൽ (BPCL, HPCL) എന്നിവിടങ്ങളിൽ നിന്നുള്ള ഇന്ധന വിതരണം താൽകാലികമായി മുടങ്ങും. ലോറി ഉടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ധനവിതരണം തടസപ്പെടുക. നികുതി നൽകുന്നതുമായി ബന്ധപ്പെട്ട് പെട്രോളിയം കമ്പനികളുമായി ഉണ്ടായ തർക്കമാണ് സമരത്തിന് കാരണം. ജിഎസ്ടി ഡിപ്പാർട്ട്മെന്റ് 13 ശതമാനം സർവീസ് ടാക്‌സ് നൽകണമെന്ന് ആവശ്യപ്പെട്ടു ലോറി ഉടമകൾക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.ടാക്‌സ് സംബന്ധിച്ച് ഉള്ള വിഷയം പെട്രോളിയം കമ്പനികളും, ജിഎസ്ടി ഡിപ്പാർട്ട്മെന്റും തമ്മിലുള്ളതാണെന്നും, വിഷയത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നുമാണ് ഇവരുടെ ആവശ്യം.600 ഓളം ലോറികൾ സമരത്തിൽ പങ്കെടുക്കുമെന്നതിനാൽ സംസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയായേക്കും.

Vartha Malayalam News - local news, national news and international news.