വിവാദമായ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് പാട്‌ന കോടതിയുടെയും നോട്ടിസ്. ഏപ്രില്‍ 12ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
മൊഴി നല്‍കാനാണ് രാഹുല്‍ ഹാജരാകേണ്ടത്. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് വിവാദമായത്. 'എല്ലാ കള്ളന്മാരുടേയും പേര് മോദിയെന്ന് ആയതെങ്ങനെ' എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ പ്രണേഷ് മോദി നല്‍കിയ കേസില്‍ മാര്‍ച്ച് 24ന് രാഹുല്‍ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. ഈ വിധിയില്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍കോടതിയില്‍ അപ്പീല്‍ പോകാം. കോടതി വിധിയെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് മാര്‍ച്ച് 25ന് ഉത്തരവും ഇറങ്ങി.