ഒമ്പതാം ക്ലാസ് വരെ നാളെ അടയ്ക്കും വിദ്യാർത്ഥികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട 20 കർശന നിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന

സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ കുട്ടികൾക്ക് ജനുവരി 21 മുതൽ സ്കൂൾ പഠനം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട കർശന മാർഗ്ഗനിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

നിർദേശങ്ങൾ ഇവയാണ്

👉 ഒന്നുമുതൽ 9വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ജനുവരി 21 മുതൽ

രണ്ടാഴ്ച കാലത്തേക്ക് സ്കൂളുകളിൽ വരേണ്ടതില്ല. രണ്ടാഴ്ച്ച കഴിഞ്ഞ് സ്ഥിതി

ഗതികൾ വിലയിരുത്തിയ ശേഷം തുടർ നിർദ്ദേശങ്ങൾ നൽകും.

👉 10,11,12 ക്ലാസ്സുകളിലെ കുട്ടികൾക്ക് തുടർന്നും സ്കൂളിൽ ക്ലാസ് നടക്കും.

👉 എല്ലാ സ്കൂളുകളുടേയും ഓഫീസ് നിലവിലെ കോവിഡ് നിയന്ത്രണങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടതും എല്ലാ അദ്ധ്യാപകരും സ്ക്കൂളിൽ ഹാജരാകേണ്ടതുമാണ്.

👉കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകൾ തുടരുന്നതും പുതിയ

ടൈംടേബിൾ കൈറ്റ് പ്രസിദ്ധീകരിക്കുന്നതുമാണ്.

👉 ജനുവരി 22, 23 തീയതികളിൽ എല്ലാ

ഹൈസ്കൂൾ, ഹയർസെക്കണ്ടറി,

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളിലും ശുചീകരണ/അണുനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.

👉സെക്കന്ററി/ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ച് രണ്ടാഴ്ച വരെ അടച്ചിടാൻ പ്രിൻസിപ്പൽ/ പ്രഥമാദ്ധ്യാപകർ എന്നിവരെ ചുമതലപ്പെടുത്തി.

സ്കൂളുകളിൽ ആരംഭിച്ച ‘വാക്സിനേഷൻ ഡ്രൈവ്’ പരിപാടി തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പുവരുത്തണം.

ഡിജിറ്റൽ /ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ

👉ഒന്നു മുതൽ ഒമ്പതുവരെ ക്ലാസ്സുകൾ വീണ്ടും ഡിജിറ്റൽ പഠനത്തിലേക്കും

ഓൺലൈൻ പഠനപിന്തുണയിലേക്കും മാറുന്നതിനാൽ പഠനതുടർച്ച ഉറപ്പുവരുത്തണം.

👉കുട്ടികളെ പഠനത്തിൽ സജീവമായി നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ

നൽകേണ്ടതാണ്.

👉 രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റൽ പ്ലാറ്റ്ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണം.

👉 സമഗ്രശിക്ഷാ, എസ്.സി.ഇ.ആർ.ടി. എന്നിവരുടെ സഹായത്തോടെ

ലഭ്യമാക്കിയിട്ടുള്ള വർക്ക്ഷീറ്റുകൾ ഉപയോഗപ്പെടുത്തേണ്ടതാണ്.

👉 സ്കൂൾതല എസ്.ആർ.ജി.കൾ ഫലപ്രദമായി ചേരേണ്ടതാണ്. കുട്ടികളുടെ

പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നൽകണം.

👉 കുട്ടികളിലുണ്ടാകുന്ന പഠനപുരോഗതി സ്റ്റുഡന്റ് പ്രൊഫൈലിൽ നിരന്തരം

രേഖപ്പെടുത്തുകയും വേണം.

മലയോര മീഡിയ

👉 എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസ്സുകൾ കാണുന്നതിനാവശ്യമായ സാങ്കേതിക

സൗകര്യമുണ്ടെന്ന് പ്രഥമാദ്ധ്യാപകന്റെ നേതൃത്വത്തിൽ ഓരോ സ്കൂളും ഉറപ്പുവരുത്തണം.

👉 ഓരാ കുട്ടിയുടേയും പ്രൊഫൈൽ

ക്ലാസ് അദ്ധ്യാപകർ തയ്യാറാക്കി നിരന്തരം

നവീകരിക്കണം. ഇതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്താം.

ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർസെക്കന്ററി ലാബ് പ്രവർത്തനങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നടത്തേണ്ടതാണ്.

👉 .കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാൻ ഈ സന്ദർഭം ഉപയോഗപ്പെടുത്തണം.

അനുയോജ്യമായ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം.വായനാക്കുറിപ്പുകൾ അവതരിപ്പിക്കാനും വായനാനുഭവം പങ്കുവെക്കാനും പുസ്തകചർച്ചകൾ നടത്താനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തണം.

👉ഓാരാ ഡിജിറ്റൽ ക്ലാസ്സിനും തുടർച്ചയായി ഓൺലൈനിൽ പഠനപിന്തുണാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം.

👉 കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കണം.

അതവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.

👉 ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അനുഭവപ്പെടുന്ന

പഠനസമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിന് ആവശ്യമെങ്കിൽ രക്ഷിതാക്കളുമായി ചേർന്ന് പ്രത്യേകം കൗൺസിലിംഗ് പ്രോഗ്രാമുകൾ സംഘടിപ്പിക്കാവുന്നതാണ്.

👉ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ അനുയോജ്യവും ഫലപ്രദവുമായ

രീതിശാസ്ത്രം അവലംബിക്കാൻ പ്രിൻസിപ്പാൾമാർ പ്രഥമാദ്ധ്യാപകർക

ക്ലാസ്സദ്ധ്യാപകർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു

Vartha Malayalam News - local news, national news and international news.