കേരളത്തിൽ ശമ്പളം നൽകാൻ പെടാപ്പാട്; ഗതാഗത വകുപ്പിൽ‌ ശമ്പള വർധന നടപ്പാക്കി തമിഴ്നാട്

ചെന്നൈ ∙ കേരളത്തിൽ കെഎസ്ആർടിസി ശമ്പളം നൽകാൻ പെടാപ്പാടു പെടുമ്പോൾ ഗതാഗത വകുപ്പിൽ തമിഴ്നാട് ശമ്പള പരിഷ്കരണം നടപ്പാക്കി. അടിസ്ഥാന ശമ്പളത്തിൽ 5% വർധനയുണ്ടാകുമെന്നു യൂണിയനുകളുമായുള്ള ചർച്ചയ്ക്കു ശേഷം ഗതാഗത മന്ത്രി ശിവശങ്കർ പറഞ്ഞു.

2019 ഓഗസ്റ്റ് മുതൽ മുൻകാല പ്രാബല്യത്തോടെ ഇതു നൽകും. ഇടക്കാലാശ്വാസ കുടിശിക ഉടൻ നൽകും. ബാറ്റ, റിസ്ക് ആൻഡ് ഷിഫ്റ്റ് അലവൻസ്, രാത്രിയാത്രാ അലവൻസ് ഉൾപ്പെടെയുള്ളവയും വർധിപ്പിച്ചു.മലയോര മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള അലവൻസ് ഇരട്ടിയാക്കി. പെൻഷൻകാരുടെ കുടുംബത്തിന് യാത്രാ ഇളവ് നൽകും. കുടുംബക്ഷേമ ഫണ്ട് 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി.

Vartha Malayalam News - local news, national news and international news.