കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തി; കുട്ടികളെ ഒപ്പം നിർത്തി സെൽഫി എടുക്കാൻ ശ്രമിച്ചു; നടൻ ശ്രീജിത്ത് രവി പോക്‌സോ കേസിൽ അറസ്റ്റിൽ; കാറും പിടിച്ചെടുത്തു; സംഭവം ആവർത്തിക്കുന്നത് രണ്ടാം തവണ

കൊച്ചി: കുട്ടികൾക്കു നേരെ കാറിനുള്ളിലിരുന്ന് നഗ്നതാ പ്രദർശനം നടത്തുകയും, സെൽഫി എടുക്കാൻ ശ്രമിക്കുകയും ചെയ്ത നടൻ ശ്രീജിത്ത് രവി പോക്‌സോ കേസിൽ അറസ്റ്റിൽ. ഇന്നലെ തൃശ്ശൂർ അയ്യന്തോളിൽ വച്ചാണ് അപമര്യാദയായി പെരുമാറിയത്. തൃശൂർ വെസ്റ്റ് പോലീസ് പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ഇതിന് മുമ്പും സ്‌കൂൾ വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം.

സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തെത്തി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്നു നഗ്‌നത പ്രദർശിപ്പിക്കുകയും കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുത്തുവെന്നായിരുന്നു പരാതി. കുട്ടികൾ ബഹളംവച്ചതോടെ ഇയാൾ പെട്ടെന്നു കാർ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികൾ സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിക്കുകയും അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസാണ് കേസ് എടുത്തത്.

Vartha Malayalam News - local news, national news and international news.