ആ ചിത്രത്തിലേത് ശ്രീനിവാസൻ തന്നെയാണോ? എന്താണ് അദ്ദേഹത്തിന് സംഭവിച്ചത്? എന്താണ് സത്യാവസ്ഥ? ഞെട്ടലോടെ മലയാളികൾ

മലയാള സിനിമാ പ്രേമികളുടെ ഇഷ്ട്ടപ്പെട്ട നടനും സംവിധായാകനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസനെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു പ്രചരിച്ച വാർത്ത. പ്രമുഖ മാധ്യമങ്ങൾ എല്ലാം തന്നെ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ വാർത്ത ശെരിയല്ലെന്നും ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം ആണെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് 30നാണ് നെഞ്ചു വേദനയെ തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആഞ്ജിയോഗ്രാം പരിശോധനയിൽ നിന്ന് ട്രിപ്പിൾ വെസ്സൽ ഡിസീസ് അതായത് ധമനികളിലെ രക്ത ഒഴുക്കിന് തടസ്സം നേരിടൽ കണ്ടെത്തി. ഇതേതുടർന്ന് മാർച്ച് 31 വ്യാഴാഴ്ച ബൈപാസ് സർജറിക്ക് വിധേയനായനാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് സുഖം പ്രാപിച്ചു വരികയാണ് അദ്ദേഹമെന്നും, ശ്രീനിവാസൻ ഇപ്പോഴും ചികിത്സയിലാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യം പൂർണ്ണ തൃപ്തികരം ആണെന്നും ആശങ്കക്ക് വകയില്ലെന്നും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവർ പറഞ്ഞിരുന്നു.

എന്നാൽ ഇതിനിടയിൽ ശ്രീനിവാസൻ മരണപ്പെട്ടു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ തരത്തിൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നു. പല പ്രമുഖ ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും ഓൺലൈൻ ചാനലുകളിലും ഈ വാർത്ത പ്രചരിച്ചിരുന്നു. തന്നെക്കുറിച്ചു പ്രചരിക്കുന്ന ഈ വ്യാജ വാർത്തക്ക് അന്ന് ശ്രീനിവാസൻ തന്നെ ഒരു സുഹൃത്ത് വഴി മറുപടി നൽകിയിരുന്നു. ശ്രീനിവാസന് ആദരാഞ്ജലികൾ എന്ന വാർത്ത അദ്ദേഹത്തിന്റെ ഒരു സുഹൃത്തായ മനോജ് ആണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. അതുകണ്ട അദ്ദേഹം നൽകിയ മറുപടി ആൾക്കാർ ആദരവോടെ തരുന്നതല്ലേ ഒന്നും പാഴാക്കണ്ട കിട്ടുന്നതൊക്കെ തന്നേക്ക് എന്നായിരുന്നു എന്നായിരുന്നു.

തന്റെ മരണത്തെ കുറിച്ചുള്ള വ്യാജവാർത്തക്കെതിരെ ശ്രീനിവാസൻ തന്നെ രംഗത്തെത്തിയതോടെയാണ് മലയാളി സിനിമാ പ്രേക്ഷകർക്ക് ആശ്വാസമായത്. ശ്രീനിവാസന്റെ രസകരമായ മറുപടി അന്ന് ഏറെ ചർച്ച ആയിരുന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു ഞെട്ടിക്കുന്ന വാർത്തയാണ് പ്രചരിക്കുന്നത്. ശ്രീനിവാസനോട് രൂപസാദൃശ്യമുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തിയ ശ്രീനിവാസൻ എന്ന തരത്തിലാണ് പല പേജുകളിലും ചിത്രം പ്രചരിക്കുന്നത്.

ആശുപത്രി വേഷത്തിൽ വളരെ അവശനിലയിലുള്ള ഒരാളുടെ ചിത്രമാണ് ശ്രീനിവാസന്റേതു എന്ന തരത്തിൽ പ്രചരിക്കുന്നത് . ഈ ചിത്രം കണ്ട ഞെട്ടലിൽ ആണ് ഇപ്പോൾ മലയാളികൾ. ഈ ചിത്രത്തിലുള്ളത് തങ്ങളുടെ പ്രിയപ്പെട്ട ശ്രീനിവാസൻ ആകല്ലേ എന്ന പ്രാർത്ഥനയിലാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ. ഈ ചിത്രം എങ്ങനെയാണു പുറത്തു വന്നതെന്നോ ആരാണ് പുറത്തു വിട്ടതെന്നോ കണ്ടെത്താനായിട്ടില്ല. ഇതിനെക്കുറിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ടവർ ഒന്നുംതന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല. മലയാള സിനിമക്ക് പകരം വെക്കാനാവാത്ത അത്ഭുത പ്രതിഭയുടെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഇപ്പോഴും ഒരു പുഞ്ചിരിയോടെ മാത്രം നാം കണ്ടിട്ടുള്ള ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി നമുക്ക് കാത്തിരിക്കാം.

Vartha Malayalam News - local news, national news and international news.