ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഏത് നിമിഷവും നിങ്ങൾ തട്ടിപ്പിനിരയാകാം...

അപകടകരമായ ആപ്പുകൾ സ്‌ക്രീൻ ചെയ്യാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ഉണ്ടെങ്കിലും ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്ന മാൽവെയർ കുത്തിവച്ച ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ഇത്തരത്തിലുള്ള ആപ്പുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് സൈബർ സുരക്ഷാ സാങ്കേതിക കമ്പനിയായ ബിറ്റ്ഡിഫൻഡർ.

ഗൂഗിൾ പ്ലേ സ്റ്റോറിൽ 35 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളാണ് അപകടകരമാം വിധം പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും ആപുകൾ നിങ്ങളുടെ ഫോണിലുണ്ടെങ്കിൽ ഉടനെ തന്നെ ഡിലീറ്റ് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുന്നു.

ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഡൗൺലോഡ് ചെയ്യിപ്പിക്കുന്ന ഇത്തരം 35 മാൽവെയർ ആപ്പുകളാണ് ബിറ്റ്ഡിഫൻഡർ കണ്ടെത്തിയിട്ടുള്ളത്. ഒരുതവണ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ പിന്നീട് അത് പേരു മാറി ആപ്പിന്റെ ഐക്കൺ മറഞ്ഞ് ഡിവൈസിൽ ഒളിച്ചിരിക്കുന്നതാണ് ഇത്തരം ആപ്പുകളുടെ പ്രവർത്തന രീതി. 2 ദശലക്ഷത്തിലധികം ഇൻസ്റ്റാളേഷനുകളുണ്ട് ഈ അപ്പുകൾക്ക്.

ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, ഈ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളുടെ ഫോണുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ തുടങ്ങും.താഴെ പറയുന്ന ഏതെങ്കിലും ആപ്പുകൾ ഫോണിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഫോണിൽ നിന്ന് ഒഴിവാക്കുക. ഇൻസ്റ്റാൾ ചെയ്ത ശേഷം പേര് മാറാൻ സാധ്യത ഉള്ളതിനാൽ സൂക്ഷമായി പരിശോധിക്കുക. മാത്രവുമല്ല ഒറിജനൽ ഡെവലപ്പറുടെ ആപ്പുകൾ മാത്രം ഫോണിൽ ഡൗൺലോഡ് ചെയ്യുക. ചെയ്യുന്നതിന് മുമ്ബ് റിവ്യൂ പരിശോധിക്കുക. ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ നിന്നു മാത്രം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുക. അല്ലാത്തപക്ഷം തട്ടിപ്പിനിരയാകാനുള്ള സാധ്യത കൂടുതലാണ്.

ഫോണിൽ നിന്ന് ഉടനെ നീക്കം ചെയ്യേണ്ട ആപ്പുകളുടെ ലിസ്റ്റ്

Walls light – Wallpapers Pack

Big Emoji – Keyboard

Grad Wallpapers – 3D Backdrops

Engine Wallpapers – Live & 3D

Stock Wallpapers – 4K & HD

EffectMania – Photo Editor

Art Filter – Deep Photoeffect

Fast Emoji Keyboard

Create Sticker for Whatsapp

Math Solver – Camera Helper

Photopix Effects – Art Filter

Led Theme – Colorful Keyboard

Keyboard – Fun Emoji, Sticker

Smart Wifi

My GPS Location

Image Warp Camera

Art Girls Wallpaper HD

Cat Simulator

Smart QR Creator

Colorize Old Photo

GPS Location Finder

Girls Art Wallpaper

Smart QR Scanner

GPS Location Maps

Volume Control

Secret Horoscope

Smart GPS Location

Animated Sticker Master

Personality Charging Show

Sleep Sounds

QR Creator

Media Volume Slider

Secret Astrology

Colorize Photos

Phi 4K Wallpaper – Anime HD

Vartha Malayalam News - local news, national news and international news.