വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ബസ് മറിഞ്ഞു; കുട്ടിയടക്കം 4 പേർ മരിച്ചു

തൃശൂർ ഒല്ലൂരിൽനിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിനുപോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് കുട്ടിയുൾപ്പെടെ 4 പേർ മരിച്ചു. 38 പേർക്ക് പരുക്കേറ്റു. തമിഴ്നാട് തഞ്ചാവൂര്‍ ഒറത്തുനാടിനു സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു.

8 വയസ്സുള്ള കുട്ടി, രണ്ടു സ്ത്രീകൾ, ബസ് ഡ്രൈവർ എന്നിവരാണ് മരിച്ചതെന്നാണ് സൂചന. 52 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമെന്നാണ് വിവരം.

Vartha Malayalam News - local news, national news and international news.