കനത്ത മഴയെത്തുടർന്ന് യുവാവ് ഒലിച്ചുപോയി.....

താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായതിനെ തുടര്‍ന്ന് ഓട തിരിച്ചറിയാന്‍ കഴിയാതെ യുവാവ് വീഴുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം. വെള്ളക്കെട്ടിലൂടെ യുവാവ് നടന്നുവരുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഒരു ഘട്ടത്തില്‍ തൊട്ടുമുന്‍പില്‍ ഒഴുകുന്നത് ഓടയാണ് എന്ന് തിരിച്ചറിയാന്‍ കഴിയാതെ യുവാവ് വീണുപോകുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഓടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അതിനാല്‍ സ്ലാബ് മാറ്റിയിരുന്നു. ഇതറിയാതെ യുവാവ് വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതായി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റോഡില്‍ നിന്ന് അകലെയാണ് ഓട. യുവാവ് മനഃപൂര്‍വ്വം ഓടയിലേക്ക് വീഴുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശനിയാഴ്ച മുതല്‍ കാണാതായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ രജനീകാന്ത് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്.

Vartha Malayalam News - local news, national news and international news.