മഞ്ഞിൽ നിയന്ത്രണം വിട്ട സൈനിക വാഹനം കൊക്കയിൽ വീണു.. 3 ജവാന്മാർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ അപകടത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. മഞ്ഞിൽ നിയന്ത്രണം വിട്ട് വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം നടന്നത്. പട്രോളിങിന് പോയ സംഘമാണ് അപകടത്തിൽ പെട്ടത്.

റോഡിൽ മഞ്ഞ് നിറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. വീരമൃത്യു വരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈന്യം അറിയിച്ചു.

Vartha Malayalam News - local news, national news and international news.