2000 രൂപ നോട്ട് മാറ്റിയെടുക്കൽ ഇനി രണ്ട് നാൾ കൂടി മാത്രം

2000 രൂപ കറൻസി മാറ്റിയെടുക്കാൻ ഇനി ഇന്നുൾപ്പെടെ മൂന്ന് ദിവസം മാത്രം. 30 ആണ് അവസാന തീയതി. ബാങ്കുകളിൽ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും. പരമാവധി 10 നോട്ടുകൾ ഒരു സമയം മാറ്റിയെടുക്കാം. അക്കൗണ്ട് ഇല്ലാത്ത ബാങ്കുകളിലും വ്യക്തികൾക്ക് നോട്ടുകൾ മാറിയെടുക്കാം.

2000ത്തിന്റെ നോട്ടുകൾ ബാങ്കുകള്‍ മുഖേന മാറ്റിയെടുക്കാനുള്ള കാലാവധി സെപ്റ്റംബർ മാസം 30ന് അവസാനിക്കുകയാണ്. സെപ്റ്റംബർ 30ന് ശേഷം കൈവശമുള്ള 2000 രൂപയ്ക്ക് എന്ത് സംഭവിക്കുമെന്നതാണ് ഇനി അറിയേണ്ടത്. 2016ൽ നോട്ടു നിരോധനം ഉണ്ടായപ്പോൾ ബാങ്കുകളിൽ സമർപ്പിക്കേണ്ട സമയത്തിന് ശേഷം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കൈവശം സൂക്ഷിക്കുന്നത് ശിക്ഷാർഹമായിരുന്നു. അതേസമയം 2000 രൂപ നോട്ടുകളുടെ സ്ഥിതി സെപ്റ്റംബർ 30 കഴിഞ്ഞാൽ എന്താവും എന്ന് റിസർവ് ബാങ്ക് ഇനിയും വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ 30ന് ശേഷവും പണം മാറ്റിയെടുക്കാൻ അനുവദിക്കുമെന്നും എന്നാൽ ഇതിന് പിഴയായി തുക ഈടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്

Vartha Malayalam News - local news, national news and international news.