ബിഷപ്പുമാര്‍ നല്ല വാക്ക് പറയുന്നവരാണെന്നാണ് ധാരണ';ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി ശശീന്ദ്രൻ

വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച താമരശ്ശേരി രൂപത ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനം മന്ത്രി എ കെ ശശീന്ദ്രന്‍.

എല്ലാവരെയും ആശ്വസിപ്പിക്കുന്നവരാണ് ബിഷപ്പുമാരെന്നും തനിക്ക് അവരോട്

ബഹുമാനമുണ്ട് എന്നാല്‍ ചില ഘട്ടങ്ങളിലൊക്കെ അവര്‍ അങ്ങനെയല്ലേ എന്ന് തോന്നിപോകുന്നുവെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. കര്‍ഷക മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വനം മന്ത്രി രാജിവെക്കണം എന്നായിരുന്നു താമരശ്ശേരി ബിഷപ്പിന്റെ പ്രസംഗം. പേര് പരാമര്‍ശിക്കാതെയാണ് എ കെ ശശീന്ദ്രന്‍ ബിഷപ്പിനെതിരെ രംഗത്തെത്തിയത്.

ഒരു മന്ത്രിയെ വിലയിരുത്താന്‍ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ അഭിപ്രായപ്രകടനം നടത്തും. സാധാരണക്കാരുടെ കൂട്ടത്തില്‍ മത പുരോഹിതന്മാരെ കൂട്ടുന്നില്ല. അവര്‍ ഉപരിയായ സമീപനം സ്വീകരിക്കുമെന്നാണ് പഠിച്ചിട്ടുള്ളത്. അത് തെറ്റിപ്പോകരുതേയെന്നാണ് എന്റെ പ്രാര്‍ത്ഥനയെന്നും മന്ത്രി പറഞ്ഞു

Vartha Malayalam News - local news, national news and international news.